വാർത്തകളും ലേഖനങ്ങളും
September 30, 2026
വെളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ അനീമിയ ബോധവത്കരണ ക്ലാസ്സും , മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീജയുടെ അധ്യക്ഷതയിൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലാസ്സും,മെഡിക്കൽ ക്യാമ്പും ഡോ. ലിജയുടെ നേതൃത്വത്തിലാണ് നടന്നത്. ജനപ്രതിനിധികൾ ആശംസ പറഞ്ഞു.സി ഡി എസ് മെമ്പർമാർ,ഹരിതകർമ്മസേനാംഗങ്ങൾ, ആർ പി മാർ , കുടുംബശ്രീഅംഗങ്ങൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. FNHW ജില്ലാതല ആർ പി ശ്രീമതി ധന്യാ നന്ദി പറഞ്ഞു.