31-12-2025-ന് മുമ്പ് പെൻഷൻ അനുവദിച്ചിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ആഗസ്റ്റ് 17 മുതൽ ഒക്ടോബർ 31 വരെ അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
വാർത്തകളും ലേഖനങ്ങളും

September 30, 2026

വെളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ അനീമിയ ബോധവത്കരണ ക്ലാസ്സും , മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീജയുടെ അധ്യക്ഷതയിൽ ബഹു.ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലാസ്സും,മെഡിക്കൽ ക്യാമ്പും  ഡോ. ലിജയുടെ നേതൃത്വത്തിലാണ്  നടന്നത്. ജനപ്രതിനിധികൾ ആശംസ പറഞ്ഞു.സി ഡി എസ് മെമ്പർമാർ,ഹരിതകർമ്മസേനാംഗങ്ങൾ, ആർ പി മാർ , കുടുംബശ്രീഅംഗങ്ങൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. FNHW ജില്ലാതല ആർ പി ശ്രീമതി ധന്യാ നന്ദി പറഞ്ഞു.

Anaemia Camp