ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

പുരാതന ആചാരാനുഷ്ഠാനങ്ങളായിരുന്ന കാവുതീണ്ടലും വേട്ടയാടലും ഇവിടെ നിലനിന്നതിന്റെ ഓര്‍മ്മയ്ക്കായി വെളിയം അഞ്ചുമൂര്‍ത്തിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പളളിവേട്ട ഇന്നും ക്ഷേത്രത്തില്‍ നിന്നും കിളിമരം മുക്കില്‍ എത്തുന്നു. വെളിയം കിളിമരംമുക്ക് ചരിത്രം ഉറങ്ങുന്ന സ്ഥലമാണ്. വെളിയം പഞ്ചായത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രം, പുല്ലാഞ്ഞിക്കാട് ശ്രീഗുരുഗേശ്വരം മഹാവിഷ്ണുക്ഷേത്രം, കട്ടയില്‍ പാലക്കോട് ഭഗവതീക്ഷേത്രം തുടങ്ങിയവ അതിപ്രശസ്തങ്ങളാണ്. ഇവയില്‍ പടിഞ്ഞാറോട്ട്  ദര്‍ശനമുള്ള  ഏക ക്ഷേത്രമാണ് പുല്ലാഞ്ഞിക്കാട് ക്ഷേത്രം. ഈ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. ചരിത്രപശ്ചാത്തലം പരിശോധിക്കുമ്പോള്‍ വെളിയന്‍ എന്ന രാജാവിന്റെ ഭരണത്തിന്‍കീഴില്‍ ഉള്ള ഒരു രാജ്യമായിരുന്നു വെളിയം എന്നും ഓയൂര്‍ ചുങ്കത്തറ തെക്കേ അതിര്‍ത്തിയും ഓടനാവട്ടം ചുങ്കത്തറ വടക്കേ അതിര്‍ത്തിയും ആയിരുന്നെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. മുട്ടറയിലുള്ള ഇരവിയും കട്ടയിലുള്ള ആദിച്ചനും രാജാവിന്റെ ചുങ്കം പിരിവുകാര്‍ ആയിരുന്നു. പിന്നീട് രാജാവ് ഇവരെ തൂക്കിലേറ്റിയതായി കഥകളുണ്ട്. അമ്പിയിലഴികത്ത് കാവിനടുത്തുള്ള കളിത്തട്ട് വഴിയാത്രക്കാരുടെ വിശ്രമസങ്കേതമായിരുന്നു. കഥകളി, ഹരികഥഓട്ടന്‍തുള്ളല്‍, ശാസ്താംപാട്ട്പുരാണപാരായണം, മരമടിമഹോത്സവംകാക്കാരിശ്ശി നാടകം, കമ്പടികളിഭരതംകളി, തിരുവാതിര തുടങ്ങിയ കലാരൂപങ്ങള്‍ നിലനിന്നിരുന്നു ഒരു കാലഘട്ടത്തില്‍.  കഥകളിയുടെ ഉയര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ചിറക്കര ആശാന്‍പ്രശസ്ത കഥകളിനടന്‍ വെളിയം ഗോപാലപിള്ളകുടവട്ടൂര്‍ ഉമ്മിണികുറുപ്പ്, വാമനന്‍ നമ്പൂതിരി എന്നിവര്‍ കഥകളിരംഗത്ത് വെളിയം പഞ്ചായത്തിന്റെ സംഭാവനയാണ്. കെ.പി.എ.സി യുടെ സംഘാടകരില്‍ ഒരാളായിരുന്ന വെളിയം പടിഞ്ഞാറ്റിന്‍കര ഇടയിലഴികത്തുവീട്ടില്‍ ഭാസ്കരപണിക്കര്‍നാടകരംഗത്ത് പ്രശ്സതനായ വെളിയം ചന്ദ്രന്‍ തുടങ്ങിയവര്‍ പില്‍ക്കാലത്ത് ചലച്ചിത്രരംഗത്ത് തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 1940-കളില്‍ ഭൂപ്രഭുത്വത്തിനെതിരായി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ വെളിയത്ത് നടന്നിട്ടുണ്ട്. 1951-ല്‍ വെളിയം പഞ്ചായത്ത് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഇപ്പോഴത്തെ ആയുര്‍വേദ ആശുപത്രിയായ പരുത്തിയറ കേശവന്‍മുതലാളിയുടെ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയുടെ ഭൂപടത്തില്‍  പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ള  ഉയരം കൂടിയ മലയുള്ള നമിക്കാംകുന്ന് വെളിയത്തിന്റെ തിലകക്കുറിയാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭൂപടസര്‍വ്വേ നടത്തുവാന്‍ ഉദ്യോഗസ്ഥന്മാര്‍ ഇവിടെയെത്തുന്നു. ഇന്നും നിലനില്‍ക്കുന്ന പുലിച്ചാണുംവന്യമൃഗസങ്കേതമായിരുന്ന മുട്ടറ മരുതിമലയും പഞ്ചായത്തിന്റെ പ്രകൃതിരമണീയതയ്ക്ക് മാറ്റ് കൂട്ടുന്നു. വാനരക്കൂട്ടവും പാറകുളവും മരുതിമലയുടെ പ്രത്യേകതയാണ്. പാറയില്‍ നിന്നും ഊറി വരുന്ന ഔഷധമൂല്യമുള്ള ജലം ലഭിക്കുന്ന കന്യാര്‍കുഴിപാറ വെളിയത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. പുല്ലുകൊണ്ടുള്ള കൂടാരവും പുലിച്ചാണും രഥം ഉരുണ്ട പാടും ഏത് കാലാവസ്ഥയിലും ശുദ്ധജലം ലഭിക്കുന്ന ആയിരവല്ലിപ്പാറയും വെളിയത്തിന്റെ  ഭൂമിശാസ്ത്രപരമായ  പ്രത്യേകതയാണ്. വെളിയത്ത് അഞ്ചുമൂര്‍ത്തിക്ഷേത്രം, പാലയ്ക്കോട് ദേവീക്ഷേത്രംപുല്ലാഞ്ഞിക്കാട് ഗുരുഗേശ്വരം ക്ഷേത്രംപൂവണശിവക്ഷേത്രം, ഇടപ്പാകോണം ഭഗവതിക്ഷേത്രംപുതുവാ കുരിശാലാദേവീക്ഷേത്രംചെപ്ര ഉടയന്‍കാവ് ക്ഷേത്രം, പരുത്തിയറ അയ്യപ്പക്ഷേത്രംവെളിയം സുബ്രഹ്മണ്യസ്വാമി ക്ഷേത്രംമാലയില്‍ ദേവീക്ഷേത്രം, കുടവട്ടൂര്‍ ശിവശാസ്താക്ഷേത്രംമാരൂര്‍ ദുര്‍ഗ്ഗാദേവീക്ഷേത്രംചെറുകരക്കോണം പരബ്രഹ്മക്ഷേത്രം, മുട്ടറ ഇണ്ടിളയപ്പന്‍ ക്ഷേത്രംകട്ടയില്‍കാവില്‍ ഭഗവതീക്ഷേത്രംവെളിയം പടിഞ്ഞാറ്റിന്‍കര കാവില്‍ ഭഗവതിക്ഷേത്രംഓടനാവട്ടം മാര്‍ത്തോമ്മാപള്ളി, സിറിയന്‍ കത്തോലിക്കപള്ളിവാപ്പാല സിറിയന്‍ കത്തോലിക്കപള്ളിഓടനാവട്ടം ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച്പരുത്തിയറ ദി പെന്തക്കോസ്ത് ചര്‍ച്ച്, മുട്ടറ സാല്‍വേഷന്‍ ആര്‍മിവാപ്പാല ദി പെന്തക്കോസ്ത് ചര്‍ച്ച്ചെപ്ര സാല്‍വേഷന്‍ ആര്‍മി, ഓടനാവട്ടം സി.എസ്സ്.ഐ. ചര്‍ച്ച്ഐ.പി.സി ഓടനാവട്ടംകൊട്ടറ മലങ്കരപള്ളിഐ.പി.സി ആറ്റുവാരംതുറവൂര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്, ഓടനാവട്ടം ബ്രദറണ്‍ ചര്‍ച്ച് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. ആശാന്‍ പടിയില്‍ സ്ഥിതി ചെയ്യുന്ന പഴയപള്ളി വെളിയം പഞ്ചായത്തിലെ സ്ഥാപിതമായ അതിപുരാതനമായ പള്ളിയാണ്. സാംസ്കാരികരംഗത്തെ നവോത്ഥാനകാലഘട്ടത്തില്‍ തന്നെ വെളിയം പഞ്ചായത്തില്‍ വായനശാല സ്ഥാപിക്കപ്പെട്ടിരുന്നു. കളപ്പിലാ വായനശാലയും, കുടവട്ടൂര്‍ ദേശസേവിനി വായനശാലയുംവെളിയം പടിഞ്ഞാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ജനതാ വായനശാലയുംമുട്ടറ ഹരിജന്‍ വായനശാലയുംഓടനാവട്ടത്ത് പഞ്ചായത്തു ലൈബ്രറിയുംചെറുകരക്കോണം വിവേകോദയം വായനശാലയും, ചെപ്ര വിജ്ഞാനപോഷിണി വായനശാലയുംമാരൂര്‍ ധമനി വായനശാലയുമാണ് പഞ്ചായത്തിലെ പ്രധാന വായനശാലകള്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപകനായ പ്രൊഫ. അലിയാര് നാടകരംഗത്തും ചലച്ചിത്രരംഗത്തും പഞ്ചായത്തിന്റെ അഭിമാനമാണ്. പ്രശസ്ത വയലിന്‍വിദ്വാന്‍ മുട്ടറ എന്‍.രവീന്ദ്രന്‍സംഗീതരംഗത്ത് ഗോപിക്കുട്ടന്‍ ഭാഗവതര്‍സംഗീത വിദ്വാന്‍ കളിയിലില്‍ നാരായണന്‍ ഭാഗവതര്‍തകിലില്‍ നാദബ്രഹ്മം ഉയര്‍ത്തിയ  കെ.വി.ഗംഗാധരപണിക്കര്‍നടന്‍ മുരളി എന്നിവര്‍ വെളിയത്തിന്റെ കലാരംഗത്തെ സംഭാവനകളാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിലും ഉത്തരവാദ ഭരണപ്രക്ഷോഭണത്തിലും അനിശ്ചിതത്വത്തിനെതിരായ സമരത്തിലും ഈ പഞ്ചായത്ത്  പ്രദേശത്തെ  ജനങ്ങള്‍ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്.